#Cookery #Gulab Jamun Recipe #Easy Dessert #Homemade Sweets
(truevisionnews.com)മധുരപലഹാരങ്ങളിൽ രാജാവെന്നാണ് ഗുലാബ് ജാമിനെ അറിയപ്പെടുന്നത്. ഏത് ആഘോഷവേളയിലും, അല്ലെങ്കിൽ ഒരു ചെറിയ വിരുന്നാകട്ടെ, ഡെസേർട്ട് പട്ടികയിൽ ഒന്നാമതായി ഇടംപിടിക്കുന്നത് എന്നും ഈ കുഞ്ഞു മധുരഗോളങ്ങളാണ്. നാവിലിട്ടാൽ അലിഞ്ഞുപോകുന്ന മൃദുത്വവും റോസ് വാട്ടറിന്റെ സവിശേഷമായ സുഗന്ധവുമാണ് ഗുലാബ് ജാമിനെ ഏവർക്കും പ്രിയങ്കരമാക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഗുലാബ് ജാമ് ഇനി കടകളിൽ നിന്ന് വാങ്ങേണ്ടതില്ല. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തികച്ചും മൃദുവായ ഗുലാബ് ജാമ് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ:
മിൽക്ക് പൗഡർ: 1 കപ്പ്
മൈദ: 2 ടേബിൾസ്പൂൺ
റൊട്ടി (റവ) :1 ടേബിൾസ്പൂൺ
നെയ്/ബട്ടർ: 1 ടേബിൾസ്പൂൺ
ബേക്കിംഗ് സോഡ: ഒരു നുള്ളു (കുറഞ്ഞ അളവിൽ)
പാൽ: കുഴയ്ക്കാൻ ആവശ്യത്തിന് (3 - 4 ടേബിൾസ്പൂൺ)
പഞ്ചസാര: 1.5 കപ്പ്
വെള്ളം: 1.5 കപ്പ്
ഏലക്കാപ്പൊടി: 1/2 ടീസ്പൂൺ
റോസ് വാട്ടർ: 1 ടീസ്പൂൺ
എണ്ണ / നെയ്: വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ഒന്നര കപ്പ് പഞ്ചസാരയും അതെ അളവിൽ വെള്ളവും ചേർത്ത് ചൂടാക്കി, പഞ്ചസാര അലിഞ്ഞു തിളച്ചു തുടങ്ങുമ്പോൾ ഏലക്കാപ്പൊടിയും റോസ് വാട്ടറും ചേർത്ത് അധികം കട്ടിയാകാത്ത പാനിയം തയ്യാറാക്കി മാറ്റി വെക്കുക.
തുടർന്ന് മറ്റൊരു പാത്രത്തിൽ ഒരു കപ്പ് മിൽക്ക് പൗഡർ, രണ്ട് ടേബിൾസ്പൂൺ മൈദ, ഒരു ടേബിൾസ്പൂൺ റൊട്ടി (റവ), ഒരു നുള്ളു ബേക്കിംഗ് സോഡ എന്നിവ കലർത്തി, ഒരു ടേബിൾസ്പൂൺ നെയ്യും ആവശ്യത്തിന് പാലും ചേർത്ത് മൃദുവായി കുഴച്ചെടുത്ത് പത്ത് മിനിറ്റ് മൂടിവെക്കുക.
ശേഷം കൈവെള്ളയിൽ നെയ്യ് പുരട്ടി മാവിൽ നിന്ന് വിള്ളലുകൾ ഇല്ലാത്ത ചെറിയ ഉരുളകൾ ഉണ്ടാക്കുക. പാനിൽ എണ്ണയോ നെയ്യോ ഒഴിച്ച് ചെറിയ തീയിൽ ചൂടാക്കി ഈ ഉരുളകൾ ഇട്ട് പൊൻനിറമാകുന്നത് വരെ വറുത്തെടുക്കുക.
അവസാനമായി വറുത്തെടുത്ത ചൂടുള്ള ഗുലാബ് ജാമുകൾ ചെറുചൂടുള്ള പഞ്ചസാരപ്പാനിയിലിട്ട് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ വെച്ചാൽ പാനിയം ഉള്ളിലേക്ക് ഇറങ്ങി തികച്ചും മൃദുവായ സ്വാദിഷ്ടമായ ഗുലാബ് ജാമ് തയ്യാറാകും.
Content Highlight: Easy Gulab Jamun Recipe At Home Soft And Sweet Dessert
#Cookery #Gulab Jamun Recipe #Easy Dessert #Homemade Sweets






































